ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി നടപ്പാക്കിയ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെന്ന് കേന്ദ്രം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ലയാണ് സംസ്ഥാനങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയത്.ചില സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളില്‍ ഇളവുകള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക അകലം പാലിക്കുക എന്ന ഓര്‍മപ്പെടുത്തലോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് സന്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 24നായിരുന്നു പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണ്‍ പ്രഖ്യാപനം. ദുരന്ത നിവാരണ ചട്ടം 2005 പ്രകാരം കേന്ദ്രം നല്കിയ നിര്‍ദേശങ്ങളുടെ ലംഘനമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനങ്ങള്‍ കര്‍ശനമായി ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കണമൈന്നും ഇനി ഇത്തരം ലംഘനങ്ങള്‍ പാടില്ലെന്നും ആഭ്യന്തര സെക്രട്ടറി ഓര്‍മിപ്പിച്ചു.