ന്യൂയോര്‍ക്ക് : ലോകത്തെ ആശങ്കയിലാക്കി കോവിഡ് രോഗബാധ പടരുകയാണ്. കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 47,000 കടന്നു. ലോകത്ത് ഇതുവരെ 47,194 പേരാണ് മരിച്ചത്. 24 മണിക്കൂറിനിടെ മരിച്ചത് അയ്യായിരം പേരാണ്. രോഗബാധിതരുടെ എണ്ണം ഒമ്ബതു ലക്ഷം കവിഞ്ഞു.

ഇറ്റലിയില്‍ മാത്രം മരണസംഖ്യ 13,155 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത് 727 ആളുകളാണ്. സ്‌പെയിനില്‍ 9387 പേരും, ഫ്രാന്‍സില്‍ 4032 പേരും ചൈനയില്‍ 3312 പേരും മരിച്ചു. ഇറാനില്‍ 3036, ബ്രിട്ടന്‍ 2352, നെതര്‍ലാന്‍ഡ്‌സ് 1173 എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം.

അമേരിക്കയിലും സ്ഥിതി അതിരൂക്ഷമാണ്. അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം അയ്യായിരം പിന്നിട്ടു. 24 മണിക്കൂറിനിടെ മരിച്ചത് 10,46 പേരാണ്. അമേരിക്കയിലെ കടക്ടിക്കട്ടില്‍ ആറാഴ്ച പ്രായമുള്ള കുഞ്ഞ് കൊറോണ ബാധിച്ച്‌ മരിച്ചു. ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 9,35, 189 ആയി ഉയര്‍ന്നിട്ടുണ്ട്.