വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് വൈ​റ​സ് അ​നി​യ​ന്ത്രി​ത​മാ​യി വ്യാ​പി​ക്കു​ന്ന സാഹചര്യത്തില്‍ കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ല്‍ അ​ട​ച്ചു​പൂ​ട്ട​ല്‍ പ്ര​ഖ്യാ​പി​ച്ചു. മി​സി​സി​പ്പി​യും ജോ​ര്‍​ജി​യ​യു​മാ​ണ് സമ്ബൂര്‍​ണ അ​ട​ച്ചി​ട​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. ര​ണ്ടി​ട​ങ്ങ​ളി​ലെ​യു ഗ​വ​ര്‍​ണ​ര്‍​മാ​രാ​ണ് അ​ട​ച്ചി​ട​ലി​ന് ഉ​ത്ത​ര​വി​ട്ട​ത്.

ആ​ളു​ക​ള്‍ പൂ​ര്‍​ണ​മാ​യും വീ​ടു​ക​ളി​ല്‍ ത​ന്നെ ക​ഴി​യ​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സ​മീ​പ ന​ഗ​ര​മാ​യ ഫ്ളോ​റി​ഡ​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ര്‍​ന്നു​ള്ള മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മി​സി​സി​പ്പി​യും ജോ​ര്‍​ജി​യ​യും അ​ട​ച്ചി​ടു​ന്ന​ത്. ഫ്ളോ​റി​ഡ​യി​ല്‍ ബു​ധ​നാ​ഴ്ച അ​ട​ച്ചി​ട​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.