കൊ​ച്ചി: കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബ്രി​ട്ടീ​ഷ് പൗ​ര​ൻ ബ്ര​യാ​ൻ നീ​ൽ (57) അ​സു​ഖം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു. ന്യൂ​മോ​ണി​യ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

മാ​ർ​ച്ച് 15-നാ​ണ് ബ്ര​യാ​ൻ നീ​ൽ അ​ട​ക്ക​മു​ള്ള 19 അം​ഗ സം​ഘ​ത്തെ നെ​ടു​ന്പാ​ശേ​രി​യി​ൽ ദു​ബാ​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ​നി​ന്നു തി​രി​ച്ചി​റ​ക്കി ക്വാ​റ​ന്ൈ‍​റ​ൻ ചെ​യ്ത​ത്. പ്ര​ത്യേ​ക കോ​വി​ഡ് ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച നീ​ൽ ബ്ര​യാ​ന്‍റെ നി​ല ഇ​ട​യ്ക്ക് ഗു​രു​ത​ര​മാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് തി​രി​ച്ചു​വ​രാ​ൻ ക​ഴി​ഞ്ഞു. ബ്ര​യാ​ൻ നീ​ലി​നേ​യും ഭാ​ര്യ​യേ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വ​ർ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ രോ​ഗ​മു​ക്തി നേ​ടി.

മൂ​ന്നാ​റി​ൽ കെ​ടി​ഡി​സി റി​സോ​ർ​ട്ടി​ൽ താ​മ​സി​ച്ച ബ്രി​ട്ടീ​ഷ് സം​ഘം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൊ​വി​ഡ് മു​ന്ന​റി​യി​പ്പു​ക​ളെ അ​വ​ഗ​ണി​ച്ച് കൊ​ച്ചി​യി​ലെ​ത്തി​യ​തും വി​മാ​ന​ത്തി​ൽ ക​യ​റി​യ​തും വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

പ്രൊ​ഫ. ഡോ. ​ഫ​ത്താ​ഹു​ദ്ദീ​ൻ, പ്രൊ​ഫ. ഡോ. ​കെ. ജേ​ക്ക​ബ്, ഡോ. ​ഗ​ണേ​ഷ് മോ​ഹ​ൻ, ഡോ. ​ഗീ​ത നാ​യ​ർ, ഡോ. ​വി​ധു​കു​മാ​ർ, ഡോ. ​വി​ഭ സ​ന്തോ​ഷ്, ഡോ. ​റെ​നി​മോ​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഡോ. ​തോ​മ​സ് മാ​ത്യു​വി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ബ്ര​യാ​നെ ചി​കി​ത്സി​ച്ച​ത്.