കാസര്‍കോട്: കോവിഡ് -19 മായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ ഇതുവരെ 1109 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 738 പേരുടെ ഫലം ലഭിച്ചു. ഇനി 371 പേരുടെ ഫലം ലഭിക്കാനുണ്ട്. ബുധനാഴ്ച 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കാസര്‍കോട്ട് കോവിഡ് ബാധിതരുടെ എണ്ണം 20 ആയി.
കൊവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് 8971 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 177 പേര്‍ ആശുപത്രിയിലും 8794 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയിലെ അടിയന്തിര സാഹചര്യം നേരിടുന്നതിന് കാസര്‍കോട് മെഡിക്കല്‍ കോളേജ് നാലു ദിവസത്തിനകം കോവിഡ് കെയര്‍ സെന്റര്‍ ആക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.