പാലക്കാട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിനു പോലിസുകാരനെ സസ്‌പെന്റ് ചെയ്തു. പാലക്കാട് ഹേമാംബിക നഗര്‍ പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീിസര്‍ തച്ചങ്കാട് സ്വദേശി രവിദാസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. സംസ്ഥാനത്ത് കൊറോണ വീണ്ടും വ്യാപിച്ചത് പിണറായി സര്‍ക്കാരിന്റെ വീഴ്ചയാണെന്നായിരുന്നു രവിദാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.