ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി അസിം പ്രേംജി ഫൗണ്ടേഷന്‍, വിപ്രോ ലിമിറ്റഡ്, വിപ്രോ എന്റെര്‍പ്രൈസസ് എന്നിവ സംയുക്തമായി 1125 കോടി നല്‍കും.

വിപ്രോ ലിമിറ്റഡ് 100കോടിയും വിപ്രോ എന്റെര്‍പ്രൈസസ് 25 കോടിയും ബാക്കിയുള്ള 1000 കോടി അസിം പ്രേംജി ഫൗണ്ടേഷനുമാണ് നല്‍കുക.

രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയും ആരോഗ്യമേഖലയുമെയെല്ലാം കൊറോണ എന്ന മഹാമാരിയില്‍ തകര്‍ന്ന സാഹചര്യമാണ്. രാജ്യത്തെ പിടിച്ചു നിര്‍ത്തുന്നതിനായി അസിം പ്രേംജി ഫൗണ്ടേഷന്‍, വിപ്രോ ലിമിറ്റഡ്, വിപ്രോ എന്റെര്‍പ്രൈസസ് എന്നിവ സംയുക്തമായി ചേര്‍ന്ന് 1125 കോടി നല്‍കുമെന്ന് സംയുക്ത പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഈ തുക കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ പ്രതിസന്ധിയിലായിരിക്കുന്ന ആരോഗ്യമേഖലക്കും ജനങ്ങളെ ബാധിച്ച മറ്റ് മേഖലകള്‍ക്കും കൈത്താങ്ങാകുന്നതിന് വേണ്ടിയാണെന്നും അവര്‍ വ്യക്തമാക്കി. ഈ തുക വിപ്രോയുടെ വാര്‍ഷിക സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണ് സംഭാവന ചെയ്‌യുന്നതെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.