ന്യൂഡല്‍ഹി :കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ ഡല്‍ഹി സര്‍ക്കാരും പൊലീസും വീഴ്ച വരുത്തിയതാണ് നിസാമുദ്ദീനില്‍ ആയിരത്തിലേറെ പേര്‍ രോഗബാധിതരാകാന്‍ കാരണമായത്.
സമ്മേളനവുമായി ബന്ധപ്പെട്ട് 824 വിദേശ പൗരന്‍മാര്‍ ഡല്‍ഹിയില്‍ എത്തിയതായി മാര്‍ച്ച്‌ 21 ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഡല്‍ഹി സര്‍ക്കാരിനെയും പൊലീസിനെയും വിവരം അറിയിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി സര്‍ക്കാര്‍ ഇത് സംബന്ധിച്ച്‌ നടപടിയെടുക്കാന്‍ തയ്യാറായില്ല.മലേഷ്യ,തായ്‌ലാന്റ, ബംഗ്ലാദേശ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നും ഉളള വിദേശ പൗരന്‍മാരാണ് നിസാമുദ്ദീന്‍ സമ്മേളനത്തില്‍ എത്തിചേര്‍ന്നിരുന്നത്. 824 വിദേശ പൗരന്‍മാരെയും കണ്ടെത്തി പരിശോധന നടത്തി നിരീക്ഷണത്തിലാക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറ‌ഞ്ഞിരുന്നത്. എന്നാല്‍ ഡല്‍ഹി സര്‍ക്കാര്‍ ഇത് സംബന്ധിച്ച്‌ നടപടിയെടുക്കാന്‍ കാണിച്ച അലംഭാവമാണ് വൈറസ് കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കാന്‍ കാരണമായത്. നിരവധി ആളുകളായിരുന്നു അന്ന് നിസാമുദ്ദീനില്‍ ഉണ്ടായിരുന്നത്. ഇവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനാണ് ഇപ്പോള്‍ അധികൃതരുടെ ശ്രമം. അതേസമയം വൈറസ് വ്യാപനം തടയുന്നതില്‍ വീഴ്ച വരുത്തിയ ഡല്‍ഹി സര്‍ക്കാരിനെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരികയാണ്.