വാഷിങ്ടണ്‍: അമേരിക്ക ഇനി അംഭിമുഖീകരിക്കാന്‍ പോകുന്നത് വേദന നിറഞ്ഞ രണ്ടാഴ്ച കാലമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പ്. കോവിഡ് 19 ബധിച്ച്‌ 2.4 ലക്ഷം അമേരിക്കക്കാരുടെ ജിവന്‍ വരെ നഷ്ടമായേക്കാം എന്നും ട്രംപ് പറഞ്ഞു. സാമൂഹിക അകലം അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാലും ഇതു സംഭവിച്ചേക്കും എന്നാണ് വൈറ്റ്‌ ഹൗസിന്റെ കണക്കുകൂട്ടല്‍.

‘വേദനനിറഞ്ഞ രണ്ടാഴ്ചക്കാലം, വലിയ വേദനയുടെ കാലത്തിലൂടെയാണ് ഇനി കടന്നുപോകാനുള്ളത്, ആ കഠിനമായ ദിവസങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കരും തയ്യാറായിരിക്കണം, മായാജാലം തീര്‍ക്കുന്ന വാക്സിനോ, ചികിത്സയോ ഇനിയില്ല. നമ്മുടെ മനോഭാവമാണ് ഈ മഹാമാരിയുടെ അടുത്ത 30 ദിവസത്തിന്റെ ഗതി നിര്‍ണയിക്കുക.’ ട്രംപ് പറഞ്ഞു, ജനങ്ങള്‍ വീടുകളില്‍നിന്നും പുറത്തിറങ്ങരുത് എന്നും ട്രം‌പ് ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടു.