തിരുവനന്തപുരം: കോവിഡ് 19നുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്സ് ആപ്പ് ബോട്ടുമായി ആരോഗ്യ വകുപ്പ്.
ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് വാട്ട്സാപ്പില്‍ പ്രവര്‍ത്തിക്കുന്ന സംവേദനാത്മക ചാറ്റ് ബോട്ട് പുറത്തിറക്കിയത്. 9072220183 എന്ന നമ്ബറിലാണ് ചാറ്റ് ബോട്ട് പ്രവര്‍ത്തിക്കുന്നത്. ചാറ്റ് ബോട്ട് വഴി കൊവിഡ് 19 നെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ അറിയേണ്ടവര്‍ 9072220183 എന്ന നമ്ബര്‍ മൊബൈലില്‍ സേവ് ചെയ്യുകയും തുടര്‍ന്ന് ആ നമ്ബറിലേക്ക് വാട്ട്സാപ്പിലൂടെ ഒരു ഹായ് അയക്കുകയും ചെയ്യുക.