തിരുവനന്തപുരം : സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്കായി തിരിച്ചറിയല്‍ കാര്‍ഡും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കാര്‍ഡ് വഴി തൊഴില്‍വ കുപ്പ് പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തും. ഇതുകൂടാതെ മറ്റ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും ഇത് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു .

കരാറുകാരുടെ കീഴിലുള്ളവരും ഒറ്റപ്പെട്ടുള്ളവരും എന്നനിലയില്‍ അതിഥി തൊഴിലാളികള്‍ രണ്ടു തരത്തിലുണ്ട് . ഭക്ഷണവും മറ്റു സഹായവും നല്‍കുമ്ബോള്‍ ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ ഒഴിവായിപ്പോകരുത് . അവര്‍ക്ക് മാന്യമായ ഭക്ഷണം ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു . കോഴി, താറാവ്, കന്നുകാലികള്‍, പന്നി എന്നിവയ്ക്ക് തീറ്റ കിട്ടാതെയുള്ള പ്രശ്നത്തില്‍ പ്രാദേശികതലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട് . അതിഥി തൊഴിലാളികള്‍ക്ക് സേവനങ്ങള്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട് . സംസ്ഥാന തലത്തില്‍ എഡിജിപിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള സംവിധാനം . 48 മണിക്കൂറിനുള്ളില്‍ ഇത് നടപ്പാക്കിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു