ബെയ്ജിംഗ്: ലോകത്തെ വിറപ്പിക്കുന്ന കൊറോണ വൈറസ് (കോവിഡ്-19) പൊട്ടിപ്പുറപ്പെട്ട ചൈന രോഗ മുക്തിയിലേക്ക്. കോവിഡ് യൂറോപ്പിൽ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോൾ ചൈനയിൽനിന്ന് ഈ പകർച്ചവ്യാധി മാഞ്ഞുകൊണ്ടിരിക്കുന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച ചൈനയിൽ പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല.
പുതിയ മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ആകെ 81,518 പേർക്കാണ് വൈറസ് ബാധിച്ചത്. ഇതിൽ 76,052 പേരും രോഗ മുക്തി നേടി. ഇതുവരെ 3,305 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 2,161 പേർ ഇപ്പോഴും ചികിത്സയിലുണ്ട്. ഇതിൽ 528 പേരുടെ നില ഗുരുതരമാണ്.