ഗുണനിലവാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ചൈനയില്‍ നിര്‍മിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ നിരസിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. സ്‌പെയിന്‍, തുര്‍ക്കി, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളാണ് കോടെസ്റ്റ് കിറ്റും മെഡിക്കല്‍ കിറ്റും അടക്കമുള്ള ഉപകരണങ്ങള്‍ നിരസിച്ചത്. കൃത്യമായ പരിശോധനാ ഫലം ഈ ടെസ്റ്റിംഗ് കിറ്റുകളില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് കൊറോണ ടെസ്റ്റിംഗ് കിറ്റിനെക്കുറിച്ച് സ്‌പെയിന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
ഡച്ച് ആരോഗ്യ മന്ത്രാലയം വിതരണം ചെയ്ത ആറ് ലക്ഷം പ്രതിരോധ മാസ്‌ക്കുകളും തിരിച്ചെടുത്തു. ഇത് നിര്‍മിച്ചതും ചൈനയിലായിരുന്നു. ഈ മാസം 21ന് എത്തിയ മാസ്‌ക്കുകള്‍ അപ്പോള്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറിയിരുന്നു. അതേസമയം ഈ മെഡിക്കല്‍ ഉപകരണങ്ങളെല്ലാം തന്നെ ചൈനീസ് മെഡിക്കല്‍ അതോറിറ്റിയുടെ ഔദ്യോഗിക ലൈസന്‍സ് ഇല്ലാത്ത ഷെന്‍ഷന്‍ ബയോക്‌സി ബയോടെക്‌നോളജിയുടെതാണെന്നാണ് ചൈനയിലെ സ്പാനിഷ് എംബസി നല്‍കുന്ന വിശദീകരണം.