തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലെ ചെറിയ പാളിച്ച വൻ വീഴ്ചയാകാമെന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഇപ്പോൾ തൃപ്തികരമായാണ് മുന്നോട്ടുപോകുന്നതെന്നും എല്ലാവരും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അത്യാവശ്യ കാര്യത്തിനല്ലാതെ ആളുകൾ വീടിനു പുറത്തിറങ്ങരുത്. പ്രധാനമന്ത്രിപോലും ഇക്കാര്യമാണ് ആവശ്യപ്പെടുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം. ആരോഗ്യവകുപ്പോ സർക്കാരോ പോലീസോ മാത്രം ശ്രദ്ധിച്ചാൽ മതിയാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിരോധ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. രോഗം സംബന്ധിച്ച വിവരങ്ങൾ മറച്ചുവയ്ക്കരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.