ന്യുയോർക്ക്: അമേരിക്കയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കുതിക്കുന്നു. ചൊവ്വാഴ്ച ഏറ്റവുമൊടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അമേരിക്കയിൽ 22 പേർ മരിക്കുകയും 956 ആളുകൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ അമേരിക്കയിലാണ്.
1.65 ലക്ഷം ആളുകൾക്കാണ് ഇതുവരെ അമേരിക്കയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 3512 ആളുകളുടെ അവസ്ഥ ഗുരുതരമാണ്. 5,544 രോഗികൾ കോവിഡിൽനിന്നു മുക്തിനേടി. 1.56 ലക്ഷത്തിനു മേൽ ആളുകൾ ഇപ്പോഴും ചികിത്സയിലാണ്. 3163 ആളുകളുടെ ജീവൻ കോവിഡ് കവർന്നു.
പത്തു ലക്ഷത്തിൽ 498 പേർക്ക് അമേരിക്കയിൽ കോവിഡ് ബാധിച്ചതായാണ് ശരാശരിക്കണക്ക്. ദശലക്ഷത്തിൽ 10 പേർ മരണത്തിനു കീഴടങ്ങുന്നു. ജനുവരി ഇരുപതിനാണ് അമേരിക്കയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്.