റോം: ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം നാൽപ്പതിനായിരം കടന്നു. യൂറോപ്പില്‍ വൈറസ് ഏറ്റവും കൂടുതല്‍ ജീവനാശമുണ്ടാക്കിയത് ഇറ്റലിയിലാണ്. ഇവിടെ മരണം 12,428 ആയി.
മരണനിരക്കില്‍ ഇറ്റലിക്ക് പിന്നാലെയാണ് സ്പെയിന്. 8,629 പേരാണ് സ്പെയിനിൽ ഇതിനോടകം മരിച്ചത്. രാജ്യത്തെ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ലോകത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 8,24,255 ആയി.
അമേരിക്കയിലും കോവിഡ് രോഗബാധിതരുടെ എണ്ണം കുതിക്കുകയാണ്. ചൊവ്വാഴ്ച ഏറ്റവുമൊടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അമേരിക്കയിൽ 22 പേർ മരിക്കുകയും 956 ആളുകൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.