കൊച്ചി: കൊറോണ ബാധിതരെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന കേരളത്തിലെ അടിയന്തര സേവന വാഹനങ്ങള്‍ക്ക് സൗജന്യമായി ഇന്ധനം നല്‍കുമെന്ന് റിലയന്‍സ്. സംസ്ഥാനത്തെ 12 ജില്ലകളിലെ 37 റിലയന്‍സ് പെട്രോള്‍ പമ്ബുകള്‍ ഇന്നുമുതല്‍ ഏപ്രില്‍ 14 വരെയാണ് സൗജന്യമായി ഇന്ധനം നല്‍കുക. എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു.
കൊറോണ ബാധിതരെ കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ക്ക് ദിവസേന 50 ലിറ്റര്‍ ഇന്ധനം വീതം സൗജന്യമായി നല്‍കും.ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, പൊലീസ് എന്നിവര്‍ നല്‍കിയ അംഗീകാരപത്രം ഏതു റിലയന്‍സ് പെട്രോള്‍ പമ്ബിലും കാണിച്ചാല്‍ സൗജന്യ ഇന്ധനം ലഭ്യമാകും.