കൊല്ലംസര്‍ക്കാര്‍ ആശുപത്രികളില്‍ പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ ഉപകരണങ്ങള്‍ക്കും മാസ്‌കിനും ക്ഷാമം. ഇതേ നില തുടരുകയാണ്‌ എങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ക്ഷാമം മറികടക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു ആരോഗ്യവകുപ്പ് അറിയിച്ചു.

ത്രിലയര്‍, ടു ലയര്‍ മാസ്‌കുകള്‍ക്ക്‌ ക്ഷാമമുള്ളതിനാല്‍ തുണി കൊണ്ടുള്ള മാസ്‌കോ, കര്‍ച്ചീഫോ ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഇഎസ്‌ഐ ആശുപത്രികള്‍ സര്‍ക്കുലര്‍ നല്‍കി. ഇങ്ങനെ മുന്നോട്ട്‌ പോവുന്നതില്‍ കെജിഎംഒഎ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്‌. എന്നാല്‍, 20000 പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ ഉപകരണങ്ങളും, 50000 എന്‍ 95 മാസ്‌കുകളും വിവിധ ആശുപത്രികളില്‍ ഇപ്പോഴുണ്ടെന്ന്‌ മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പ്പറേഷന്‍ പറയുന്നു. അടിയന്തര സാഹചര്യം നേരിടാനുള്ള കരുതല്‍ ശേഖരമുണ്ടെന്നും അവര്‍ പറയുന്നു.