ന്യൂഡൽഹി: ലോക്ക്ഡൗണിനെത്തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ തൊഴിലാളികൾക്കുമേൽ രാസലായനി ചീറ്റിച്ച ഉദ്യോഗസ്ഥരുടെ ക്രൂരകൃത്യത്തെ കുറ്റപ്പെടുത്തി മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് രംഗത്ത്. അമിത ആവേശമുള്ള തദ്ദേശ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇത്തരത്തില്‍ പെരുമാറിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. തൊഴിലാളികൾക്ക് ചികിത്സ ഉറപ്പാക്കുമെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു.
ശുചീകരിക്കാനെന്ന നിലയില്‍ തൊഴിലാളികൾക്ക് മേൽ രാസവസ്തുക്കൾ സ്പ്രേ ചെയ്യുന്നത് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടനയിൽ നിന്ന് നിർദേശങ്ങളുണ്ടോ? രാസവസ്തുക്കള്‍ മൂലമുണ്ടാകുന്ന പൊള്ളലിനുള്ള ചികിത്സ എന്താണ്? നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റാന്‍ ആളുകള്‍ക്ക് എന്ത് ക്രമീകരണമാണ് ഏര്‍പ്പെടുത്തിയത്? സ്പ്രേ ചെയ്യുന്നതിലൂടെ നനയുന്ന ഭക്ഷണത്തിന് ബദലായി എന്ത് നല്‍കും?”- അദ്ദേഹം ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശിലെ ബറേലിയിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘത്തെ റോഡിൽ നിരത്തിയിരുത്തിയശേഷം അണുനാശിനി തളിച്ചത്. അന്യസംസ്ഥാനങ്ങളിൽനിന്നും തൊഴിലാളികൾക്ക് യുപിയിലേക്ക് വരുന്നതിനായി സർക്കാർ ബസ് സൗകര്യം കഴിഞ്ഞ ദിവസം ഒരുക്കിയിരുന്നു. ഈ ബസിലെത്തിയ സംഘത്തിനുനേരിയായിരുന്നു ഭരണകൂടത്തിന്റെ അതിക്രമം.
ഭരണകൂടത്തിന്റെ നടപടി വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ദയവ് ചെയ്ത് ഇത്തരം മനുഷ്യത്വ രഹിതമായ പ്രവർത്തികൾ ചെയ്യരുതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ക്രൂരതയുടെയും അനീതിയുടെയും ഉദാഹരണിതെന്ന് ബിഎസ്പി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ മായാവതിയും കുറ്റപ്പെടുത്തി.