വാഴ്സോ: പോളിഷ് സംഗീതജ്ഞനായ ക്രിസ്റ്റോഫ് പെൻഡെറെകി (86) അന്തരിച്ചു. നിരവധി സിനിമകൾക്ക് സംഗീത സംവിധാനം നടത്തിയ അദ്ദേഹത്തിന്റെ പാട്ടുകൾ പ്രധാനമായും പരമ്പരാഗത ശൈലിയിലുള്ളതായിരുന്നു. 1973-ൽ റിലീസായ ഷൈനിംഗ്, 1980ലെ എക്സോർസിസ്റ്റ് എന്നീ ഹൊറർ സിനിമകൾക്കും അദ്ദേഹം സംഗീതം നൽകി.
1960-ൽ ഹിരോഷിമയുടെ ദുരന്ത കഥ പറഞ്ഞ സിനിമയ്ക്കു വേണ്ടി 52 തന്ത്രിവാദ്യങ്ങൾ ഉപയോഗിച്ചുള്ള സംഗീതം അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായത്. അനാക്ലാസിസ്, സെന്റ് ലൂക്ക് പാഷൻ, യുത്രേഞ്ജ, സിംഫണി നമ്പർ ത്രീ, കാഡിഷ് എന്നിവയാണ് പ്രമുഖ സിനിമകൾ. ജർമനിയിലെ ഫോക്വാംഗ് യൂണിവേഴ്സിറ്റി, അമേരിക്കയിലെ യേൽ സ്കൂൾ ഓഫ് മ്യൂസിക് എന്നിവടങ്ങളിൽ അദ്ദേഹം സംഗീതാധ്യാപകനുമായിരുന്നു.