തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി നഴ്സുമാരുടെ സംഘടന. കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗണ്‍സിൽ ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയെന്നു മുഖ്യമന്ത്രി അറിയിച്ചു.
പ്രതിരോധ പ്രവർത്തനങ്ങൾക്കു സർക്കാരിനു സാന്പത്തികസഹായം ആവശ്യമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ സർക്കാർ അഭ്യർഥിച്ചു. പലരും നല്ല രീതിയിൽ സഹകരിച്ചു. ഇതു സംബന്ധിച്ച് ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി ചർച്ച നടത്തി. ഒരു മാസത്തെ ശന്പളം സംഭാവന ചെയ്യാൻ തയാറാകണമെന്ന് അഭ്യർഥിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നേരത്തെ പ്രതിസന്ധി നേരിട്ടപ്പോൾ മഹാഭൂരിപക്ഷവും സർക്കാരിനെ സഹായിച്ചിട്ടുണ്ട്. ഈ അഭ്യർഥനയാണ് വീണ്ടും സംഘടനാ പ്രതിനിധികൾക്കു മുന്നിൽവച്ചതെന്നും അദ്ദേഹം അറിയിച്ചു.