ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ആയിരം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഞായറാഴ്​ച വ​െരയുള്ള കണക്ക്​ പ്രകാരം 1024 പേര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്​. 29 പേര്‍ കോവിഡ്​ ബാധയെ തുടര്‍ന്ന്​ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 201 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

രാജ്യത്തു കോവിഡ് ബാധിച്ചവരില്‍ പത്തുശതമാനം പേരും രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ മാത്രം 23 കോവിഡ്​ പോസിറ്റീവ്​ കേസുകളാണ്​ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്​ ചെയ്​തത്​. ഇവിടെ 72 പേര്‍ ചികിത്സയിലുണ്ട്​.

ആരോഗ്യമന്ത്രാലയത്ത​ി​​​​െന്‍റ കണക്ക്​ പ്രകാരം മഹാരാഷ്​ട്രയിലും കേരളത്തിലുമാണ്​ ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതരുള്ളത്​. കോവിഡിനെ തുടര്‍ന്ന്​ മഹാരാഷ്​ട്രയില്‍ ആറുപേരാണ് മരിച്ചത്​. 190 രോഗികള്‍ മഹാരാഷ്​ട്രയിലുണ്ട്. 25 പേര്‍ക്കു രോഗം മാറി. കേരളത്തില്‍ 182 പേരാണു രോഗബാധിതരായുള്ളത്. 15 പേര്‍ക്കു രോഗം ഭേദമായി. ഒരാള്‍ മരിച്ചു.

അതേസമയം, 21 ദിവസത്തെ ലോക്ക്ഡൗണ്‍ പുര്‍ണമായും നടപ്പാക്കണമെന്ന്​ കേന്ദ്ര സര്‍ക്കാര്‍ ഞായറാഴ്ച സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നഗരങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുപോക്ക്​ തടയാന്‍ നടപടിയെടുക്കണമെന്നും തൊഴിലാളികള്‍ക്ക്​ ഭക്ഷണവും പാര്‍പ്പിടവും ഒരുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.