തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ മറവില്‍ വിപണിയില്‍ കൊള്ള നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിച്ചത് ലീഗല്‍ മെട്രോളജി വകുപ്പ് . സംസ്ഥാന വ്യാപകമായി ലീഗല്‍ മെട്രോളജി വകുപ്പ് ഒരാഴ്ച നടത്തിയ പരിശോധനയില്‍ 7.6 ലക്ഷം രൂപ പിഴ ഈടാക്കി . 2217 പരിശോധനകളിലൂടെ 165 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.
മെഡിക്കല്‍ സ്റ്റോറുകള്‍, പ്രൊവിഷന്‍ സ്റ്റോറുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടന്നത് . സാനിറ്റൈസര്‍, ഫേസ്മാസ്ക്, കുപ്പി വെള്ളം, പായ്ക്ക് ചെയ്ത ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് അമിതവില ഈടാക്കിയതിനും മറ്റ് നിയമ ലംഘനങ്ങള്‍ക്കുമാണ് കേസെടുത്തത് . വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നില്ലെന്നും പഴം, പച്ചക്കറി തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കുന്നതായുമുള്ള പരാതികള്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിധിയില്‍ വരുന്നവയല്ല . ഭക്ഷ്യ പൊതുവിതരണ വകുപ്പിനാണ് ഇത്തരം പരാതികളില്‍ നടപടി സ്വീകരിക്കാന്‍ സാധിക്കുക .
രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളിലും കടയുടമകള്‍ പിഴ അടച്ചിട്ടില്ല . യഥാസമയം പിഴ അടയ്ക്കാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കുമെന്ന് ലീഗല്‍ മെട്രോളജി കണ്ട്രോളര് അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് കണ്ട്രോള് റൂം നമ്ബരുകളിലും 1800 425 4835 എന്ന ടോള്‍ ഫീ നമ്ബരിലും സുതാര്യം എന്ന മൊബൈല്‍ ആപ്ലിക്കേഷനിലും വെബ്സൈറ്റിലും പരാതിപ്പെടാവുന്നതാണ് .