തൃശ്ശൂര്‍: തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് പുഴയില്‍ ചാടി ജീവനൊടുക്കി. നാരായണമംഗലം സ്വദേശി സുനേഷ്(32)ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരത്തോടെ സുനേഷിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കരൂപ്പടന്ന കടലായി പുഴയില്‍നിന്ന് സുനേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് സുനീഷ് അക്രമാസക്തനായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.