കല്‍പ്പറ്റ:  കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ വിലക്ക് നിലനില്‍ക്കെ വയനാട് ജില്ലയിലെ മാനന്തവാടിയില്‍ കൊവിഡുമായി ബന്ധപ്പെട്ട് സെമിനാരിയില്‍ കൂട്ട പ്രാര്‍ത്ഥന നടത്തി. സംഭവത്തില്‍ വൈദികരും കന്യാസ്ത്രീകളും അടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. മാനന്തവാടി പൊലീസിന്റേതാണ് നടപടി.

മാനന്തവാടി വേമത്തെ മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനര്‍ സെമിനാരിയിലാണ് കൂട്ടപ്രാര്‍ത്ഥന നടത്തിയത്. രണ്ട് കന്യാസ്ത്രീകളും, രണ്ട് വൈദികരും അടക്കം 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്. എല്ലാവരെയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

നിരോധനാജ്ഞ ലംഘിച്ച്‌ പ്രാര്‍ത്ഥന നടത്തിയതിന് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ സിലോണ്‍ പെന്തകോസ്ത് സഭാ പാസ്റ്റര്‍ അടക്കം ആറ് പേര്‍ക്കെതിരെ പത്തനംതിട്ട പൊലീസ് കേസ്സെടുത്തു.