ഒട്ടോവ: കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയര്‍ രോഗമുക്തയായി. തനിക്ക് രോഗം ഭേദമായ വിവരം സോഫി ഗ്രിഗോയര്‍ ഫേസ്ബുക്കിലൂടെയാണ് ജനങ്ങളെ അറിയിച്ചത്.
‘എല്ലാം ക്ലിയര്‍’ ആയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി സോഫി ഗ്രിഗോയര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു. മാര്‍ച്ച് 12-നാണ് സോഫി ഗ്രിഗോയറുടെ കൊറോണ പരിശോധനാഫലം പോസ്റ്റീവാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
യുകെയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് സോഫിയ്ക്ക് കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഐസൊലേഷനിലായിരുന്ന ഘട്ടത്തില്‍ സോഫി തന്‍റെ അനുഭവങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഭാര്യക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജസ്റ്റിന് ട്രുഡോയും ഐസൊലേഷനിലായിരുന്നു.