ന്യൂയോര്‍ക്: കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹര്യത്തില്‍ കൊറോണവൈറസ് പരിരക്ഷയുടെ അഭാവം നേരിട്ട് ന്യൂയോര്‍ക്കിലെ ആരോഗ്യപ്രവര്‍ത്തകര്‍. വൈറസ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയര്‍ന്നതോടെ യുഎസ്‌എ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയാണ് നേരിടുന്നത് എന്നാല്‍ മാരകമായ പകര്‍ച്ചവ്യാധിയോട് പോരാടുമ്ബോഴും സിറ്റി ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ക്കും ആവശ്യമായ വൈറസ് പരിരക്ഷ ലഭിക്കുന്നില്ല.

അവര്‍ സ്വന്തം ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച്‌ ഭയപ്പെടുന്നു. കൊറോണ ചികിത്സയുടെ മുന്‍നിരയില്‍ നില്‍ക്കുമ്ബോഴും ഡോക്ടര്‍മാരുടെയും നഴ്സു മാരുടെയും ജീവന്‍ അപകടത്തിലാവുന്നു. കൂടാതെ മാന്‍ഹട്ടന്‍ ആശുപത്രിയിലെ ഒരു മാനേജര്‍ നേഴ്സ് കൊറോണ മൂലം മരിച്ചതോടെ മെഡിക്കല്‍ സ്റ്റാഫുകളില്‍ ഭയം വര്‍ധിക്കുന്നു.