ന്യൂഡല്‍ഹി: മഹാഭാരതം, രാമായണം സീരിയലുകള്‍ പുനഃസംപ്രേക്ഷണം ചെയ്യുമെന്ന് അറിയിച്ചതിന് പിന്നാലെ സര്‍ക്കസ്, ബ്യോംകേഷ് ബക്ഷി എന്നീ ഹിറ്റ് സീരിയലുകളും പുനഃസംപ്രേഷണം ചെയ്യുമെന്ന് ദൂരദര്‍ശന്‍. സര്‍ക്കസില്‍ ഷാരൂഖ് ഖാനും, ബ്യോംകേഷ് ബക്ഷിയില്‍ രജിത് കപൂറുമാണ് പ്രധാനവേഷങ്ങളെ അവതരിപ്പിച്ചത്.
1989ല്‍ സംപ്രഷണം ചെയ്ത സീരിയലാണ് സര്‍ക്കസ്. വിക്കി അസീസ് മിസ്ര, കുന്ദന്‍ ഷാ എന്നിവരാണ് ഈ സീരിയല്‍ സംവിധാനം ചെയ്തത്. മാര്‍ച്ച് 28 മുതല്‍ വൈകുന്നേരം എട്ടിനാണ് സര്‍ക്കസ് പുനഃസംപ്രേഷണം ചെയ്യുന്നത്.
1993 മുതല്‍ 1997 വരെയാണ് സംപ്രഷണം ചെയ്ത സീരിയലാണ് ബ്യോംകേഷ് ബക്ഷി. മാര്‍ച്ച് 28 മുതല്‍ രാവിലെ 11 നാണ് സീരിയല്‍ പുനഃസംപ്രഷണം ചെയ്യുക.