ന്യൂഡല്‍ഹി: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുമ്ബോള്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരികയാണ്. ഈ സാഹചര്യത്തില്‍ രോഗപ്രതിരോധത്തിന് രംഗത്തിറങ്ങാനൊരുങ്ങി ഇന്ത്യന്‍ സൈന്യവും.
ഓപ്പറേഷന്‍ നമസ്‌തേ എന്നാണ് സൈന്യത്തിന്റെ കൊറോണ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. കരസേന മേധാവി എം.എം. നരവാനെയാണ് ഇതുസംബന്ധിച്ച വാര്‍ത്ത വെളിപ്പെടുത്തിയത്.
രാജ്യത്താകമാനം എട്ട് കൊറോണ ക്വാറന്റൈന്‍ കേന്ദ്രങ്ങളാണ് സൈന്യം നിലവില്‍ സജ്ജമാക്കിയിരിക്കുന്നത്. മുമ്ബ് നിരവധി പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിയിട്ടുള്ള ഇന്ത്യന്‍ ആര്‍മി ഓപ്പറേഷന്‍ നമസ്‌തേയും വിജയകരമായി പൂര്‍ത്തിയാക്കുമെന്നും നരവാനെ പറഞ്ഞു.
കൊറോണയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെയും പൊതുജനത്തിനെയും സഹായിക്കുക എന്നത് സൈന്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
മാത്രമല്ല കരസേനാ മേധാവിയെന്ന നിലയില്‍ സേനാംഗങ്ങള്‍ ആരോഗ്യവാന്മാരായിരിക്കുകയെന്നത് തന്റെ ഉത്തരവാദിത്തം കൂടിയാണെന്നും രാജ്യത്തെ സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ ഞങ്ങള്‍ ആരോഗ്യവാന്മാരായി ഇരിക്കേണ്ടത് സുപ്രധാനമാണെന്നും ഇക്കാര്യം മുന്‍നിര്‍ത്തി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നുവെന്നും അത് കര്‍ശനമായി പാലിക്കുമെന്നും നരവാനെ കൂട്ടിച്ചേര്‍ത്തു.