- ഡോ. ജോര്‍ജ് എം. കാക്കനാട്
ഹ്യൂസ്റ്റണ്‍: ആഗോള കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായി അമേരിക്ക മാറിയപ്പോള്‍, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദേശീയ പ്രതിസന്ധിയെ കുറച്ചുകാണിക്കുന്നതായി ആക്ഷേപം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞുള്ള ബ്രീഫിംഗില്‍ അദ്ദേഹം നടത്തിയ അഭിപ്രായങ്ങള്‍ പോരാട്ടത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത അടിവരയിടുന്നുണ്ട്. പക്ഷേ, ട്രംപ് വലിയ വിജയങ്ങളുടെ മാത്രം കഥയാണ് പറയുന്നതെന്നാണ് ആരോപണം. ഒരു ഗവണ്‍മെന്റ് ശക്തമായി അണിനിരന്ന മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പിന്തുണ പ്രഖ്യാപിക്കേണ്ടതാണെന്നു പലരും പറയുന്നു. വിവിധ ആശുപത്രികളില്‍ ഭയാനകമായ രംഗങ്ങളാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.
മുന്‍നിര ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളില്‍ ഒരാളായ ഡോ. ആന്റണി ഫൗസിയുടെ ഉപദേശത്തിന് വിരുദ്ധമായാണ് ട്രംപ് സംസാരിച്ചതേ്രത. വൈകാതെ രാജ്യം പഴയതു പോലെ മുന്നോട്ടു വരുമെന്നു ട്രംപ് പറയുമ്പോള്‍ രാജ്യം വീണ്ടും തുറക്കുന്നതിനുള്ള സമയപരിധി സജ്ജീകരിക്കാന്‍ വൈറസിന് മാത്രമേ കഴിയൂ എന്ന് സിഎന്‍എന്നിനോട് ഫൗസി പറഞ്ഞു.
മരണസംഖ്യയും അണുബാധയുടെ കണക്കുകളും വൈറസിന്റെ മുന്നേറ്റത്തിന്റെ എല്ലാ തെളിവുകളും കാണിക്കുന്നു. സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും സാധാരണ ജീവിതം തിരിച്ച ുവരാന്‍ ആഴ്ചകളോ മാസങ്ങളോ എടുക്കാമെന്നും സൂചിപ്പിക്കുന്നു. ഒരിക്കല്‍, ട്രംപ് പ്രതിസന്ധിയുടെ ആഘാതം കുറച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ വിലയിരുത്തലുകള്‍ അതിന്റെ മാരകമായ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നു. അമേരിക്കയില്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു ദിവസം വ്യാഴാഴ്ച, കോവിഡ് 19 ല്‍ നിന്ന് ട്രംപ് വിചിത്രമായി സംസാരിച്ചതാണ് ഇപ്പോള്‍ വിചിത്രമായി പലര്‍ക്കും അനുഭവപ്പെടുന്നത്.
ഒരാഴ്ച മുമ്പ്, അമേരിക്കയില്‍ ആകെ 8,800 അണുബാധകളും 149 മരണങ്ങളും സ്ഥിരീകരിച്ചെങ്കില്‍ ഇന്നലെ വ്യാഴാഴ്ച ഇത് 1,200 മരണങ്ങളോടെ 82,000 ത്തില്‍ എത്തി. ആശുപത്രി വാര്‍ഡുകളിലും എമര്‍ജന്‍സി റൂമുകളിലും ആളുകള്‍ പരസ്പരം കാണാതെ മരിക്കുമ്പോള്‍, ദുരന്തത്തിന്റെ വൈകാരിക ആഘാതം ഒരു പ്രകൃതിദുരന്തത്തേക്കാള്‍ വലുതാണ്. ഏറ്റവും കൂടുതല്‍ അണുബാധയുള്ള രാജ്യമായി അമേരിക്ക വ്യാഴാഴ്ച ചൈനയെ മറികടന്നു. എന്നിട്ടും വൈറ്റ് ഹൗസ് വാര്‍ത്താ സമ്മേളനത്തില്‍, ഈ പേടിസ്വപ്‌നം ‘കൂടുതല്‍ കാലം’ നിലനില്‍ക്കില്ലെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.