മനാമ: കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രയാസത്തിലാകുന്നവരെ സഹായിക്കാന്‍ ബഹ്റൈന്‍ കേരള സോഷ്യല്‍ ഫോറം വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച ബി.കെ.എസ്.എഫ് ഹെല്‍പ്ലൈനിന് മികച്ച പ്രതികരണം. ഇതിനകം നിരവധി േപരാണ് ഹെല്പ്ലൈനിെന്റ സഹായം തേടി വിളിച്ചത്.
വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ ഒമ്ബത് വരെ വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചിടുന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് സഹായം ആവശ്യമായി വരാനുള്ള സാധ്യത മുന്നില്‍കണ്ട് പ്രവര്‍ത്തനം വിപുലമാക്കാന്‍ ഒരുങ്ങുകയാണ് ഹെല്പ്ലൈന് പ്രവര്‍ത്തകര്‍. അടിയന്തര ഘട്ടങ്ങളില്‍ ഭക്ഷണം, യാത്രാ സംവിധാനം, താമസം എന്നിവയാണ് ഹെല്പ്ലൈന് ഒരുക്കുന്നത്.
കൊല്ലം സ്വദേശിയായ ഒരാള്‍ക്കാണ് ആദ്യം സഹായം ലഭ്യമാക്കിയത്. ഇന്‍വെസ്റ്റ്മെന്റ് വിസയില്‍ അടുത്തിടെ ബഹ്റൈനില്‍ എത്തിയ ഇദ്ദേഹത്തിന് കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ജോലി ശരിയായില്ല. ടൂബ്ലിയില്‍ ക്രിസ്ത്യന്‍ സഭാ വിഭാഗത്തിെന്റ കാര്‍ ഷെഡില്‍ കഴിഞ്ഞ ഇദ്ദേഹത്തെ പ്രവാസി കമീഷന് അംഗം സുബൈര്‍ കണ്ണൂര്‍, ബഷീര്‍ അമ്ബലായി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഹെല്പ്ലൈന് പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് ഭക്ഷണസൗകര്യമൊരുക്കി. ചെറിയ സാമ്ബത്തിക സഹായവും നല്‍കിയതിന് പുറമേ, നാട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കി.
ജോലി ഇല്ലാതെ കഴിഞ്ഞിരുന്ന സ്വകാര്യ സ്വീറ്റ്സ് കമ്ബനിയിലെ തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിച്ചു.
പനി കൂടിയതിനെത്തുടര്‍ന്ന് സീഫ്, മുഹറഖ്, ഹൂറ എന്നിവിടങ്ങളില്‍നിന്ന് ഹെല്‍പ്ലൈനിനെ തേടി വിളിയെത്തി. ഇവരുടെ പരിശോധനക്കുള്ള സംവിധാനവും ഏര്‍പ്പെടുത്തി. ഇവരില്‍ ഒരാള്‍ക്ക് ഫലം നെഗറ്റീവ് ആണ്. മറ്റൊരാളോട് 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുള്ള സൗകര്യം ഹെല്പ്ലൈന് ചെയ്ത് കൊടുത്തു.
കഴിഞ്ഞ ദിവസം ഒരു വീട്ടുജോലിക്കാരിയുടെ കാര്യത്തില്‍ ഇടപെടുന്നതിന് വെസ്റ്റ് റിഫ പൊലീസ് സ്റ്റേഷനില്‍നിന്ന് ഹെല്പ്ലൈനിലേക്ക് വിളിച്ചിരുന്നു. ഇതുപോലെ നിരവധി പേരാണ് ദിവസവും ഹെല്പ്ലൈനിെന്റ സഹായം തേടിയെത്തുന്നത്. എത്ര പേര് വിളിച്ചാലും സഹായത്തിന് സന്നദ്ധരായി രംഗത്തുണ്ട് ഹെല്പ്ലൈന് പ്രവര്‍ത്തകര്‍.
കൂട്ടായ്മയിലെ അംഗമായ ബഷീര്‍ വാണിയങ്കാട് രാത്രികളില്‍ 10 പേര്‍ക്കുള്ള ഭക്ഷണവും മറ്റൊരു അംഗമായ ഫസല്‍ കണ്ണൂര്‍ 10 പേര്‍ക്കുള്ള ഭക്ഷണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സഹായം ആവശ്യമുളളവര്‍ 39682974, 33175531, 39755678, 33040446, 33614955 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടണം.
പ്രതിസന്ധിയില്‍ സഹായം: ബി.കെ.എസ്.എഫ് ഹെല്‍പ്ലൈനിന് മികച്ച പ്രതികരണം
