ന്യൂഡൽഹി: രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾക്കു മാർച്ച് 31 വരെ ഏർപ്പെടുത്തിയിരുന്ന നിരോധനം ഏപ്രിൽ 14 വരെ നീട്ടി. 21 ദിവസത്തേക്കു രാജ്യത്തേക്കു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണു തീരുമാനം.
ചരക്ക് വിമാനങ്ങൾക്കും സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയുള്ള വിമാനങ്ങൾക്കും നിരോധനം ബാധകമല്ലെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചു.
ട്രെയിൻ, മെട്രോകൾ, അന്തർ സംസ്ഥാന ബസുകൾ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളെല്ലാം ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരിക്കുകയാണ്. അറുന്നൂറിൽ ഏറെ പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.