തിരുവനന്തപുരം: മദ്യശാലകൾ അടയ്ക്കുന്നത് കൊറോണയേക്കാൾ അപകടകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇത് പുതിയ പ്രശ്നങ്ങൾക്ക് കാരണമാകുവാൻ സാധ്യതയുണ്ടെന്നും പുതിയ സാമൂഹ്യപ്രശ്നത്തിലേക്ക് ഇത് നയിക്കുമോ എന്ന സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാവിലെ വിളിച്ച് ചേർത്ത അവലോകന യോഗത്തിൽ ഇക്കാര്യം ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടകം തന്നെ നാല് പേരെ ഡിഅഡിക്ഷൻ സെന്‍ററിലേക്ക് മാറ്റിയെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.