പെരുമ്പാവൂർ: ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ യുവാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞ പോലീസുകാർക്ക് മർദ്ദനം. പെരുമ്പാവൂരിലാണ് സംഭവം. ഇവരുടെ വാഹനം തടഞ്ഞ് പോലീസ് വിവരങ്ങൾ തിരക്കി. പിന്നാലെ യുവാക്കൾ പോലീസിന് നേരെ തിരിഞ്ഞു.
തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് പോലീസുകാരെ അസഭ്യം പറഞ്ഞ് യുവാക്കൾ മർദ്ദിച്ചത്. സംഭവത്തിൽ രണ്ടുപേരെ തടിയിട്ടപറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു.