കാസര്‍ഗോഡ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയ്ക്കു ബുധനാഴ്ച നിര്‍ണായക ദിവസമെന്നു ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു. കാസര്‍ഗോഡ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് സ്ഥിരീകരിച്ച ഏരിയാല്‍ സ്വദേശിയുടെ സന്പര്ക്കപട്ടികയിലുള്ളവരുടെ പരിശോധനാഫലം ബുധനാഴ്ചയാണു ലഭിക്കുന്നത്. ഇയാളില്‍നിന്നു സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നു പരിശോധനാ ഫലങ്ങള്‍ ലഭിച്ചശേഷമേ വ്യക്തമാകൂ. ഇതാണു കാസര്‍ഗോഡിനു നിര്ണായകമാകുന്നതെന്നു കളക്ടര്‍ വ്യക്തമാക്കി. 75 സാന്പിളുകളാണു കാസര്‍ഗോഡ് ജില്ലയില്‍നിന്നു പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഇതിന്റെ ഫലം കാക്കുകയാണ്. കൂടുതല്‍ ആളുകളില്‍ രോഗലക്ഷണം കാണുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതുവരെ 44 പേര്‍ക്കാണ് കാസര്‍ഗോഡ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.