റോം:  കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയില്‍ ആകെമരണം ആറായിരം കടന്നിരിക്കുകയാണ്. ഇതിനിടെ മനുഷ്യ നന്മയുടെ വാര്‍ത്തയാണ് ലോകമിപ്പോള്‍ കണ്ണീരോടെ കേള്‍ക്കുന്നത്. കൊവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇറ്റാലിയന്‍ പുരോഹിതന്‍ ഫാദര്‍ ഡോണ്‍ ഗിസെപ്പെ ബെറദെല്ലി തന്റെ ശ്വസനസഹായി (റെസ്പിരേറ്റര്‍) യുവാവായ രോഗിക്ക് നല്‍കി മരണത്തിന് കീഴടങ്ങിയ വിവരമാണ് ദു:ഖത്തിലാക്കുന്നത്.

72 വയസുള്ള മിലാനിലെ കാസ്നിഗോ എന്ന ഗ്രാമത്തിലെ പുരോഹിതനായ ഫാദര്‍ ബെറദെല്ലി വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ശ്വസനസഹായി നല്‍കി. എന്നാല്‍ ഇത് നിരസിച്ച അദ്ദേഹം ശ്വാസമെടുക്കാന്‍ പ്രയാസമുള്ള യുവാവായ ഒരു രോഗിക്ക് അത് നല്‍കാന്‍ ഡോക്ടര്‍മാരോട് നിര്‍ദ്ദേശിക്കുകയായിരുന്നു. അധികം വൈകാതെ തന്നെ ഫാദര്‍ മരണമടയുകയും ചെയ്തു. അന്ത്യയാത്രയിലും കാരുണ്യ സ്പര്‍ശര്‍ശത്തിന്റെ ഈ പ്രവൃത്തി ലോകം കണ്ണീരോടെ ഓര്‍ക്കുകയാണ്.