റോം: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുറഞ്ഞുവന്നിരുന്ന ഇറ്റലിയിലെ കൊവിഡ് 19 മരണനിരക്ക് വീണ്ടും കൂടി. ചൊവ്വാഴ്ച മാത്രം ഇറ്റലിയില്‍ 743 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്ത് മൊത്തം മരിച്ചവരുടെ എണ്ണം 6,820 ആയി.
ശനിയാഴ്ച റെക്കോര്‍ഡ് മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ ഞായാറാഴ്ചയും തിങ്കളാഴ്ചയും നിരക്ക് കുറഞ്ഞ് വന്നിരുന്നു. ശനിയാഴ്ച 793 പേര്‍ മരിച്ചപ്പോള്‍ ഞായറാഴ്ച മരണ നിരക്ക് 651 ഉം തിങ്കളാഴ്ച 601 ആയും കുറഞ്ഞ് വന്നിരുന്നു.
69176 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്.