രോ തൊഴിലാളിക്കും 5000 രൂപ സൗജന്യ ധനസഹായം , എല്ലാ റേഷന്‍ കാര്‍ഡുകള്‍ക്കും 50 % അധിക റേഷന്‍ സാധനങ്ങള്‍ സൗജന്യം, വിധവാ, വികലാംഗ, വാര്‍ദ്ധക്യ പെന്‍ഷന്‍കാര്‍ക്ക് അവരുടെ നിലവിലെ പെന്‍ഷന്റെ രണ്ടിരട്ടി തുക (ഏകദേശം 4600 രൂപ) ഏപ്രില്‍ മാസം അനുവദിച്ചുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്നലെ ഉത്തരവിറക്കി.

ഡല്‍ഹിയില്‍ നിര്‍മ്മാണമേഖലയുള്‍പ്പെടെ 4 ലക്ഷത്തോളം വരുന്ന പേരു രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് 5000 രൂപ വീതം സര്‍ക്കാര്‍ ട്രാന്‍സ്‌ഫര്‍ ചെയ്യുകയാണ്. ഡല്‍ഹിയില്‍ തൊഴിലില്ലാത്തതുമൂലം തൊഴില്‍തേടി മറ്റു സംസ്ഥാനങ്ങളിലേക്കു പോയവര്‍ക്കും ഈ തുക ലഭ്യമാകും.

എല്ലാവര്‍ക്കും റേഷന്‍ സാധാരണ ലഭിക്കുന്നതിനൊപ്പം അതിന്‍്റെ പകുതികൂടി അതായത് ഒരു കിലോയ്ക്ക് ഒന്നരക്കിലോ എന്ന കണക്കില്‍ സൗജന്യമായി ലഭിക്കും. വിധവാ, വികലാംഗ, വാര്‍ദ്ധക്യ പെന്‍ഷനുകള്‍ രണ്ടിരട്ടിയാക്കി. അത് ഏപ്രില്‍ ഒന്നുമുതല്‍ നല്കിത്തുടങ്ങും.

കേജരിവാളിന്റെ വാക്കുകളിലേക്ക് –

‘നിങ്ങളെല്ലാം വളരെ വിഷമഘട്ടത്തിലാണെന്ന് ഞാന്‍ മനസിലാക്കുന്നു. നിങ്ങളുടെ ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. എന്നാല്‍ അവ ലഘൂകരിക്കാന്‍ ഞങ്ങളാലാവത് ഞങ്ങള്‍ ചെയ്യുകയാണ്.

നിങ്ങളുടെ ജീവിതം രക്ഷിക്കേണ്ടത് കൊണ്ടാണ് ഇപ്പോള്‍ ലോക്ക് ഡൗണ്‍ പോലെ ഇത്ര കഠിനമായ ഒരു തീരുമാനമെടുക്കേണ്ടിവന്നത്. ഈ വിഷമ ഘട്ടത്തില്‍ ആളുകള്‍ പരസ്പ്പരം സഹായ സഹകരണങ്ങള്‍ നല്‍കുന്നു എന്നതില്‍ വളരെ സന്തോഷമുണ്ട്. അതാണ് നാം ഭാരതീയരുടെ ഏറ്റവും വലിയ ശക്തിയും.’