കൊച്ചി: കൊറോണ വൈറസില്‍ നിന്നും മുക്തമാകുവാന്‍ സംസ്ഥാനം ലോക്ക് ഡൗണ്‍ ചെയ്തും വേണ്ട ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കും യുദ്ധകാലടിസ്ഥാനത്തിലാണ് ഓരോ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നത്. നിപ്പായെയും പ്രളയത്തെയും അതിജീവിച്ച നമുക്ക് ഈ മഹാമാരിയില്‍ നിന്നും മുക്തി നേടാന്‍ കഴിയുമെന്ന് ഓരോ മലയാളികളും മനസില്‍ കോറിയിട്ടതാണ്. ഇപ്പോള്‍ അതിന് ഉദാഹരണമാവുകയാണ് ഫസലു റഹ്മാന്റെ പ്രവര്‍ത്തയും വാക്കുകളും.

തന്റെ പുതിയ വീട് ഐസൊലേഷന്‍ വാര്‍ഡ് ആക്കുവാന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വളരെ ആശങ്കാജനകമായ ഒരു ഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്ന് പോകുന്നത്. ഏതെങ്കിലും കാരണവശാല്‍ നമ്മുടെ നാട്ടില്‍ കൊവിഡ് 19 അടുത്ത ഘട്ടത്തിലേക്ക് പോകുകയാണെങ്കില്‍ ഐസൊലേഷനു സ്ഥലപരിമിതി ഒരു വെല്ലുവിളിയാവുകയാണെങ്കില്‍ അത്യാവശ്യമുള്ളവര്‍ക്ക് മൂന്ന് ബെഡ്റൂം ഉള്ള എറണാകുളം പള്ളിക്കരയിലുള്ള എന്റെ വീട് വിട്ടു തരുവാന്‍ തയ്യാറാണെന്ന് ഫസലു ഫേസ്ബുക്കില്‍ കുറിച്ചു.

പാലുകാച്ചല്‍ കഴിഞ്ഞിട്ട് രണ്ടു മാസമേ കഴിഞ്ഞിട്ടുള്ളൂവെന്നും വളരെ കുറച്ചു ദിവസമേ ഈ വീട്ടില്‍ താമസിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറയുന്നു. കൂടാതെ ഈ സൗകര്യം ദുരുപയോഗപ്പെടില്ല എന്ന് വിശ്വസിക്കുന്നതായും വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വളരെ ആശങ്കാജനകമായ ഒരു ഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്ന് പോകുന്നത്. ഏതെങ്കിലും കാരണവശാല്‍ നമ്മുടെ നാട്ടില്‍ കോവിഡ് 19 അടുത്ത ഘട്ടത്തിലേക്ക് പോകുകയാണെങ്കില്‍ ഐസൊലേഷനു സ്ഥലപരിമിതി ഒരു വെല്ലുവിളിയാവുകയാണെങ്കില്‍ അത്യാവശ്യമുള്ളവര്‍ക്ക് മൂന്ന് ബെഡ്റൂം ഉള്ള എറണാകുളം പള്ളിക്കരയിലുള്ള എന്റെ വീട് വിട്ടു തരുവാന്‍ തയ്യാറാണ്. ഭക്ഷണത്തിനു വേണ്ട ക്രമീകരണങ്ങള്‍ ഞാന്‍ വളരെ അടുത്ത് കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്ന കെ ആര്‍ എ പോലുള്ള സംഘടനകളിലൂടെ ആ സമയം ഏര്‍പ്പെടുത്തുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

(പാലുകാച്ചല്‍ കഴിഞ്ഞിട്ട് രണ്ടു മാസമേ കഴിഞ്ഞിട്ടുള്ളൂ. വളരെ കുറച്ചു ദിവസമേ ഈ വീട്ടില്‍ താമസിച്ചിട്ടുള്ളു. ഈ സൗകര്യം ദുരൂപയോഗപ്പെടില്ല എന്നു വിശ്വസിക്കുന്നു…)