തൃശൂർ: കേരളത്തിലെ ഏറ്റവും തിരക്കേറിയ ടോൾ ബൂത്തുകളിലൊന്നായ പാലിയേക്കര ടോൾ പ്ലാസ അടച്ചു. കോവിഡ് 19 രോഗഭീതിയുടെ പശ്ചാത്തലത്തിൽ സമ്പർക്കം ഒഴിവാക്കാനാണ് നടപടി. തൃശൂർ ജില്ലാ കളക്ടർ നേരിട്ടെത്തിയാണ് ടോൾബുത്തിന്റെ പ്രവർത്തനം നിർത്താൻ നിർദ്ദേശിച്ചത്.
ലോക്ക് ഡൗണ്‍ ദിവസമായിട്ടും രാവിലെ പാലിയേക്കര ടോൾപ്ലാസയിൽ വലിയ തിരക്കുണ്ടായിരുന്നു. പൊതുഗതാഗതം നിർത്തിയതോടെ ആളുകൾ കൂട്ടത്തോടെ സ്വന്തം വാഹനങ്ങളിൽ പുറത്തിറങ്ങിയതാണ് തിരക്ക് വർധിക്കാൻ കാരണമായത്. ഇതിന് പിന്നാലെയാണ് ടോൾബൂത്ത് പൂട്ടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടത്.