ന്യൂഡല്‍ഹി: കൊവിഡ്-19 വ്യാപനം ഗുരുതരമായതിനെ തുടര്‍ന്ന് ഡല്‍ഹി ഷഹീന്‍ബാഗിലെ സി.എ.എ വിരുദ്ധ സമരക്കാരെ ഒഴിപ്പിച്ചു. സമരപ്പന്തല്‍ പൊലിസ് പൊളിച്ചു മാറ്റി. ആളുകള്‍ ഒത്തുകൂടുന്നത് രാജ്യമെങ്ങും കര്‍ശനമായി നിയന്ത്രിച്ചതിന്റെ ഭാഗമായാണ് നടപടി.

ഒഴിയാന്‍ തയ്യാറാവാതിരുന്ന സമരക്കാരെ ബലംപ്രയോഗിച്ച്‌ നീക്കുകയായിരുന്നുവെന്ന് പൊലിസ് പ്രതികരിച്ചു. 101 ദിവസമായി ഡല്‍ഹിയുടെ ഹദയഭാഗത്ത് സമരം ആരംഭിച്ചിട്ട്.