പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തിലിരിക്കെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച 16 പേര്‍ക്കെതിരേ പുതിയതായി കേസ് എടുക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഇവരുടെ ലിസ്റ്റ് പോലീസിന് കൈമാറുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സ്ഥിതി വിലയിരുത്തുന്നതിനായി 902 സ്‌കോഡുകള്‍ 2879 വീടുകളില്‍ പോയിരുന്നു.

ഈ സന്ദര്‍ശനത്തിനിടെയാണ് വീടുകളില്‍ കഴിയേണ്ട 16 നിര്‍ദേശം ലംഘിച്ചതായി കണ്ടെത്തിയത്. ഹോം ഐസലേഷന്‍ നിര്‍ദേശം ലംഘിച്ചതിന് തഹസില്‍ദാര്‍മാരുടെ സ്‌കോഡ് ഒന്‍പതുപേരുടെ ലിസ്റ്റും പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ഏഴു പേരുടെയും ലിസ്റ്റുമാണ് ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്.