ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിങ്കളാഴ്ച രാത്രി ഒന്പതിന് ഭോപ്പാൽ രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ ലാൽജി ടണ്ഠൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഭൂരിപക്ഷം നഷ്ടപ്പെട്ട കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോണ്ഗ്രസ് സർക്കാർ രാജിവച്ചതിന് പിന്നാലെയാണ് ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ഇത് നാലാം തവണയാണ് ശിവരാജ് സിംഗ് ചൗഹാൻ മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയാകുന്നത്.
ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ 22 കോണ്ഗ്രസ് എംഎൽഎമാർ രാജിവച്ച് ബിജെപിയിൽ ചേർന്നതോടെയാണ് കമൽനാഥ് സർക്കാർ വീണത്. സുപ്രീംകോടതി വിശ്വാസവോട്ട് നടത്താൻ നിർദ്ദേശിച്ചതിന് പിന്നാലെ കമൽനാഥ് രാജി പ്രഖ്യാപിക്കുകയായിരുന്നു.