റോം: ലോകത്ത് കോവിഡ്-19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16,098 ആയി. ലോകത്ത് ആകെ 3,66,866 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചത് 602 പേരാണ്. ഇറ്റലിയിൽ മരണസംഖ്യ ആറായിരം കടക്കുകയും ചെയ്തു.
വൈറസിന്റെ വ്യാപനം തടയാൻ ആഗോളതലത്തിൽ 100 കോടിയിലധികം ജനങ്ങൾ ഇപ്പോൾ വീടുകളിൽ കഴിയുകയാണ്. സ്പെയിനിൽ തിങ്കളാഴ്ച മാത്രം കോവിഡ് ബാധമൂലം മരിച്ചത് 410 പേരാണ്. ഇതോടെ സ്പെയിനിൽ മരണം 2,182 ആയി.
ഇറാനിലെ സ്ഥിതിയും ഗുരുതരമായി തുടരുകയാണ്. ഇന്ന് ഇറാനിൽ മരിച്ചത് 127 പേരാണ്. ഇതോടെ അവിടെ മരണസംഖ്യ 1,812 ആയി. അമേരിക്കയിൽ ഇന്ന് 39 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 458 ആയി.