നീലേശ്വരം: നിരോധനാജ്ഞ നിലനില്‍ക്കുന്ന കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തെ ബിവറേജസ് ഔട്ട് ലെറ്റിനുമുന്നിൽ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ എത്തിയത് അഞ്ഞൂറോളം പേർ. വന്‍ പോലീസ് കാവലിലാണ് ആദ്യം വില്പന നടന്നത്. നിയന്ത്രിക്കാനാവാത്ത ഘട്ടം വന്നപ്പോൾ പോലീസിന് ലാത്തിവീശേണ്ടിവന്നു.
കോവിഡ് രോഗ വ്യാപനം തടയാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശങ്ങളുടെ ലംഘനമാണിവിടെ കാണാനായത്. ഒരു ബിവറേജസ് ഷോപ്പിന് മുന്നില്‍ അഞ്ചിലധികം പേര് കൂടിനില്‍ക്കരുതെന്നാണ് കളക്ടരുടെ മുന്നറിയിപ്പ്. കൂട്ടംകൂടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു.
അവശ്യ വസ്തുക്കള്‍ വാങ്ങാനല്ലാതെ പുറത്തിറങ്ങരുതെന്ന നിര്‍ദേശവും ജില്ലാ ഭരണകൂടം മുന്നോട്ടുവച്ചിരുന്നു.