കോവിഡ് 19 ഭീതിയെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കി സിനിമാ താരങ്ങള്‍. യുവനടന്‍ നിധിന്‍ ആന്ധ്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്തു.

അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും നടിയുമായ കിം കര്‍ദാഷ്യാന്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കും സമ്ബര്‍ക്കവിലക്കില്‍ കഴിയുന്നവര്‍ക്കും അവശ്യ വസ്തുക്കള്‍ സംഭാന ചെയ്തു. അമേരിക്കയിലെ സന്നദ്ധ സംഘടനകള്‍ മുഖാന്തരം കിടക്ക, അണുനാശിനി, പുതപ്പ്, കുട്ടികള്‍ക്കായുള്ള ഡയപ്പര്‍ തുടങ്ങിയവയാണ് വിതരണം ചെയ്തത്.

ഗായിക റിഹാനയുടെ ക്ലാര ലയണല്‍ ഫൗണ്ടേഷന്‍ ലോകാരോഗ്യ സംഘടനയുടെ കോവിഡ്-19 സോളിഡാരിറ്റി റെസ്‌പോണ്‍സ് ഫണ്ടിലേക്ക് 50 ലക്ഷം ഡോളര്‍ (380,662,500 രൂപ) സംഭാവന ചെയ്തു.