വയനാട്: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 326 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1456 ആണ്. നാല് പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 33 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 28 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 5 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭ്യമാവാനുണ്ട്.
കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഔദ്യോഗിക കാര്യങ്ങള്‍ക്ക് അത്യാവശ്യ സന്ദര്‍ശകരെ ബന്ധപ്പെട്ട ഓഫീസറുടെ നിര്‍ദ്ദേശാനുസരണം കയറ്റി വിടും. സന്ദര്‍ശകരെ പരിശോധിക്കുന്നതിന് തെര്‍മല്‍ സ്‌കാനര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്‍ ഒരുക്കാനും നിര്‍ദ്ദേശമുണ്ട്. ഉദ്യോഗസ്ഥര്‍ അത്യാവശ്യമല്ലാത്ത ഔദ്യോഗിക യാത്രകള്‍ ഒഴിവാക്കണം. അടിയന്തര സ്വഭാവമില്ലാത്ത യോഗങ്ങള്‍ ഒഴിവാക്കണം. ജീവനക്കാര്‍ കൂടിച്ചേരുന്ന പരിപാടികള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.