ഷിംല: ഇന്ത്യയില്‍ വീണ്ടും കൊവിഡ്-19 മരണം. ഹിമാചൽപ്രദേശിലാണ് മരണം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്ന് വന്ന ടിബറ്റന്‍ അഭയാര്‍ഥിയാണ് മരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് പത്തായി. ഇന്ന് മൂന്നു മരണവുമാണ് റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലുമാണ് ഇന്ന് മറ്റ് രണ്ടു മരണങ്ങൾ സ്ഥിരീകരിച്ചത്. ബംഗാളിൽ ചികിത്സയിൽ കഴിഞ്ഞ 57 വയസുകാരനാണ് മരിച്ചത്. ഇയാൾ ഇറ്റലിയിൽനിന്നും വന്നതാണ്. മുംബൈയിൽ ചികിത്സയിലായിരുന്ന ഫിലിപ്പീൻസ് സ്വദേശിയും രാവിലെ മരിച്ചു.