ന്യൂഡൽഹി: കോറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ 14 സംസ്ഥാനങ്ങൾ ലോക്ക് ഡൗണിലേയ്ക്ക്. ഏറ്റവും ഒടുവിൽ ഹിമാചൽ പ്രദേശാണ് അടച്ചു പൂട്ടൽ തീരുമാനം പ്രഖ്യാപിച്ചത്.
ഒഡീഷ, രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഡ്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, നാഗാലാൻഡ്, ഡൽഹി, ഉത്തർപ്രദേശ്, ഗുജറാത്ത്, കർണാടക, ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ഇതുവരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.
അടച്ചിടൽ കർശനമായി പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. മുംബൈയിൽ ചികിൽസയിലായിരുന്ന ഫിലിപ്പീൻസ് സ്വദേശിയാണ് ഒടുവിൽ മരിച്ചത്.