ശ്രീനഗർ: രാജ്യത്ത് കൊറോണ വൈറസ് ബാധ രൂക്ഷമായതോടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജമ്മു കാഷ്മീരും. മാർച്ച് 31 വരെ ജമ്മു കാഷ്മീർ പൂർണമായും അടച്ചിടുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ അറിയിച്ചു.
മൂന്നിലധികം ആളുകളുടെ പൊതുസമ്മേളനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ആവശ്യവസ്തുകളുടെ നീക്കത്തെ നിയന്ത്രണം ബാധിക്കില്ലെന്നും രോഹിത് കൂട്ടിച്ചേർത്തു.
കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജസ്ഥാൻ, പഞ്ചാബ്, ഉത്തരാഖണ്ഡ്, തെലുങ്കാന, ഡൽഹി സംസ്ഥാനങ്ങൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചിരുന്നു. കൊറോണ ബാധ രൂക്ഷമായുള്ള രാജ്യത്തെ 75 ജില്ലകൾ അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശിക്കുകയും ചെയ്തിരുന്നു.